Friday, February 11, 2011

ഞാന്‍ പ്രവാസി

ഞാന്‍ പ്രവാസി
ത്രിശങ്കു സ്വര്‍ഗത്തിന്‍
അധിപതി
നഷ്ട സ്വര്‍ഗത്തില്‍
വസിക്കാന്‍ വിധി
ചോര നീരാക്കി
കഷ്ടപ്പെടുന്നവന്‍
കുബ്ബൂസ് തിന്നു
വിശപ്പടക്കുന്നവന്‍
മേലാളര്‍ തന്‍
നിന്ദാ പാത്രം
കത്തി ജ്വലിക്കും
സൂര്യ താപത്തിലും
അസ്ഥി ഉറയും
തണുപ്പിലും തളരാതെ
ഉള്ളില്‍ സ്നേഹം
കാത്തു സൂക്ഷിക്കുന്നവന്‍
അറുതിയില്ലാത്ത ആവശ്യങ്ങള്‍
നിറവേറ്റി, തനിക്കായ്
ഒന്നും മാറ്റി വയ്ക്കാത്തവന്‍
തന്റെ ദുഃഖങ്ങള്‍
പങ്കുവയ്ക്കത്തവന്‍
എപ്പോഴും എനിക്കിവിടെ
സുഖം എന്ന് മാത്രം
മൊഴിയുന്നവന്‍

ഒടുവില്‍ നീണ്ട
കാത്തിരിപ്പിന് ശേഷം
നാട്ടിലെതുംപോഴോ
തന്റെ ചോരതന്‍ വില
മറ്റുള്ളവര്‍ക്ക് പങ്കുവച്ചു
കൈമലര്‍ത്തി കാട്ടുന്നു
താന്‍ വിശ്വസിച്ച
തന്റെ പെറ്റമ്മ.

ജീവനെക്കാളേറെ സ്നേഹിച്ച
ഭാര്യയോ മറ്റാര്‍ക്കോ സ്വന്തം
മക്കളോ തികച്ചും അന്യര്‍.
ബന്ധുക്കളും നാട്ടുകാരുമോ
എന്നാ ഇനി പോകുന്നെ?
ഇനി തിരിച്ചു പോണില്ലേ ??
എന്നാലും നിന്റെ ഒരു വിധിയെ!
കണ്ടുമുട്ടുമ്പോഴെല്ലാം
മുറിവില്‍ കുത്തി
ആശ്വസിക്കുന്നവര്‍.
തന്റെ മുഖം ഒളിക്കാന്‍
ഒരിടം കാണാതെ
അവസാനം,
വെറും കൈയോടെ
സ്വപ്നങ്ങളില്ലാതെ
ആഗ്രഹങ്ങളില്ലാതെ
ശൂന്യമാം
ഹൃദയത്തോടെ
നിന്ദ സ്പുരിക്കും ചിരിയോടെ
വീണ്ടും ഉപവിഷ്ടനാകുന്നു
താനുപേക്ഷിച്ച
തന്റെ നഷ്ടസ്വര്‍ഗത്തിന്‍
സിംഹാസനത്തില്‍ !!!!!!

1 comment:

 1. ചേച്ചീടെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം
  നടത്താന്‍മാത്രമേകഴിഞ്ഞുള്ളൂ.നിയതമായ രചന ശൈലി കള്‍ക്കും
  സങ്കേതങ്ങള്‍ക്കുംഅപ്പുറം
  ആതാമാര്ത്ധയുടെ തികവാർന്ന മിഴിവൂറുന്ന സ്വാഭാവിക സമീപനം മിക്ക കവിതകളിലും കണ്ടു
  ഉത്കടമായ ആത്മ ചോദനയില്‍ നിന്ന് നിന്ന് ഉറവ പൊട്ടുന്ന
  ആത്മ ഹര്‍ഷ ങ്ങളുടെ, സംഘര്‍ഷങ്ങളുടെ ഒരു തനതു ബഹിര്‍സ്പുരണങ്ങള്‍ എന്നൊന്നുംമിക്ക കവിതകളെയും
  പറയാന്‍ കഴിയില്ല എങ്കിലും തന്നില്‍ ഉള്ചെര്‍ന്നിരിക്കുന്ന
  മാനസിക നൈര്‍മല്ല്യങ്ങളുടെ സുഗന്ധ വാഹിനികളാണ് ഭൂരിപക്ഷം കവിതകളും
  കവിയുടെ ബൌദ്ധിക മണ്ഡലത്തില്‍ ബോധ പൂര്‍വമായ മിഴിവേകലിനു വിധേയമാകാതെ കൃത്രിമത്വം ഒട്ടും പുതക്കാത്തവ ഇവിടെ പ്രവാസത്തിന്റെ തീഷണമായജീവിത സന്ധികളുടെ ഒരു നേര്‍ ചിത്രംവരച്ചു വച്ചിട്ടില്ല എങ്കിലും ..എവിടെയും
  എവിടെയും അന്ന്യനാക്ക പെടുന്ന ഹതഭാഗ്യതയ്ടെ ജീവനുള്ള
  ഉദാഹരണങ്ങളായ പ്രവാസി മനസ്സുകളെ
  അല്പം അനുതാപത്തോടെ അനുവചകരിലേക്ക് എത്തിക്ക്ന്നതില്‍ കവി വിജയിച്ചു .
  അത് ന്നെയാണ് കവിതയുടെ പ്രാഥമികമായ ധര്‍മ്മം .
  ..എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ..........

  ReplyDelete