Sunday, February 27, 2011

യാമിനി

അസ്തമാനാഗ്നിയില്‍
ചിത ഒരുങ്ങി പകലിനു
ഭൂമി മാതാവിന്‍ ശോകം
ഏറ്റു വാങ്ങുവാനായി
മന്ദം മന്ദം ചാരത്തണയുമീ
യാമിനിയെ കണ്ടുവോ നിങ്ങള്‍ ?
കറുപ്പിന് എഴഴകെന്നു
ചൊല്ലിയതിവളെ കുറിച്ചോ?
വെണ്ണിലാവിന്‍‍ വെള്ളിക്കസവ്
തുന്നിയ നനുത്ത കറുത്ത പട്ടു ചേല
അഴിഞ്ഞ കാര്‍കൂന്തലില്‍
വാരിവിതറിയ നക്ഷത്രപ്പൂക്കള്‍
പാരിജാത പൂക്കള്‍തന്‍
സ്നിഗ്ധ ഗന്ധം
നിറയും പൂവുടല്‍
തന്റെ കറുത്ത ചേലയാല്‍
അമ്മയെ വാരിപ്പുണരുമെങ്കിലും
തന്‍ നിലാ പുഞ്ചിരിയാല്‍
പ്രശോഭിതമാക്കും
ഈ ഭൂതലത്തിന്
എന്തൊരപൂര്‍വ ചാരുത
മിന്നിത്തിളങ്ങും
നക്ഷത്ര ഹാരത്തിലെ
ഒരു കുഞ്ഞു നക്ഷത്രമായ്‌
ആ മാറിലണഞ്ഞു
ഈ അന്ധകാരതിലലിഞ്ഞു
ചേരുവാന്‍ തുടിക്കുന്നു എന്‍ മനം

1 comment:

  1. നിശീഥിനിയുടെ സുന്ദരമായ വാങ്ങ്മയ ചിത്രം ....
    നിറ നിലാവിന്റെ നീളന്‍ കിരണാ ഗുലികള്‍ തുന്നി നല്‍കിയ
    കസ്സവാട ചുറ്റി മുഗ്ധാങ്ങി യായി ഉറങ്ങുന്ന രജനിയുടെ
    ചാരുത മുഴുവന്‍ വരികള്‍ ആവഹിച്ചില്ല ...
    "തന്റെ കറുത്ത ചേലയാല്‍
    അമ്മയെ വാരിപ്പുണരുമെങ്കിലും" ഇവിടെ ചെലയാണ്
    വാരി പുണരുന്നത് എന്ന് നേര്‍ത്ത ആശയ ഭംഗം വന്ന പോലെ
    "സ്നിഗ്ധ ഗന്ധം" "സ്നിഗ്ദ്ധ ഗന്ധം" എന്നതായിരിക്കാം എന്നും തോന്നുന്നു
    എന്തായാലും ..നല്ല വരികള്‍ക്ക് ആശംസകള്‍

    ReplyDelete